
കണ്ണൂര്‍: സംഘ്പപരിവാർ ബി.ജെ.പി പ്രവര്‍ത്തകരുടെ ബോംബേറിൽ കാല് നഷ്ടടപ്പെട്ട അസ്‌നയ്ക്ക് ആശംസകൾ നേർന്ന് ആരോഗ്യവകുപ്പ് മന്ത്രി ശെെലജ ടീച്ചർ. സ്വന്തംനാട്ടിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറായി ചുമതലയേറ്റു ജോലിയിൽ പ്രവേശിച്ച ഡോക്ടർ അസ്‌നയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി വ്യക്തമാക്കി.
അസ്‌നയും ആരോഗ്യമേഖലയില്‍ നടക്കുന്ന വലിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നെന്നതില്‍ സന്തോഷമുണ്ടെന്നും. ഇച്ഛാശക്തിയോടെ പഠിച്ച് ഉന്നതസ്ഥാനത്തെത്തിയ അസ്‌ന എല്ലാവര്‍ക്കും മാതൃകയാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.