
കോഴിക്കോട്: തമിഴ് നാടൻ വിജയ്യെ വിജിലൻസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. “ആണത്വമുള്ളൊരു മനുഷ്യന്റെകൂടെ തിരശീല പങ്കിട്ടതിലെനിക്ക് അഭിമാനം തോന്നുന്നെന്നാണ് ഹരീഷ് പേരടി വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചു. വിജയ് നായകനായ മെർസലെന്ന ചിത്രത്തിൽ ഹരീഷ് വില്ലനായി മുൻപ് അഭിനയിച്ചിരുന്നു.
ആദായനികുതിവകുപ്പ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത വിജയ് ഇപ്പോഴും വിജിലൻസ് കസ്റഡിയിൽ തന്നയാണ്. അതേസമയം വിജയ്ക്ക് ട്വിറ്റിലക്കം വൻ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിയ്ക്കുന്നത്. ട്വിറ്ററിൽ വി_സ്റ്റാൻഡ് വിത്ത് വിജയ് എന്ന ഹാഷ് ടാഗ് ഇപ്പോൾ ട്രെൻഡിങ്ങിലാണ് ഒരോ മിനിട്ടിലും ആയിരക്കണക്കിന് ട്വിറ്റാണ് പ്രസ്തുത ഹാഷ് ടാഗിൽ വരുന്നത്.
Also read മമ്മൂട്ടി ചിത്രം ഷൈലോക്ക്; 50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു
അതേസമയം ജിഎസ്ടി നോട്ടുനിരോനമടക്കമുള്ള കേന്ദ്രസർക്കാരിന്റെ പരിഷ്കാരങ്ങളെ വിമർശിച്ചതിനുള്ള പക പോക്കലാണ് വിജിലൻസ് റെയ്ഡെന്ന ആരോപണവുമായി സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
രജനീകാന്തിന്റെ നികുതിവെട്ടിപ്പ് കേസുകൾ അവസാനിപ്പിച്ചത് എന്തുകൊണ്ടെന്നും സോഷ്യൽ മീഡിയ ചോദിയ്ക്കുന്നു.