
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുൽ എല്ലാം വർധിപ്പിച്ച് എൽഡിഎഫ് സർക്കാർ. എല്ലാ പെൻഷനും നൂറുരൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെം1300 രൂപയായി ക്ഷേമപെന്‍ഷന്‍ തുകമാറും. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി 9311 കോടി രൂപയാണ് വിതരണം ചെയ്തതെങ്കിൽ. എൽഡിഎഫ് സർക്കാർ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ വിതരണം ചെയ്തത് 22000 കോടിയിലധികം രൂപയാണെന്നും ഐസക് പറഞ്ഞു.
കൂടാതെ കാൻസർ മരുന്നുകൾ അടക്കം കുറഞ്ഞ നിരക്കിൽ നൽകുന്നത് ഉറപ്പാക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. കാരുണ്യപദ്ധതി തുടരുമെന്നും സാന്ത്വന പരിചരണത്തിനായിട്ട് ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീന്‍ ഫീല്‍ഡ് റെയില്‍വേഭൂമി അതിവേഗത്തിൽ ഏറ്റെടുക്കല്‍ നടക്കുമെന്നും ഈ വര്‍ഷം ആരംഭിക്കുമെന്നും ഐസക് പറഞ്ഞു. 4 മണിക്കൂര്‍ കൊണ്ട് 1450 രൂപയ്ക്ക് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുന്ന പദ്ധതിയാണ് അതിവേഗ റെയില്‍. 3 വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഐസക് അറിയിച്ചു.