
തിരുവനന്തപുരം: വിശപ്പുരഹിത കേരള എന്ന ആശയം ലക്ഷ്യമിട്ട് കേവലം 25 രൂപയ്ക്ക് ഊണുനല്‍കുന്ന ഭക്ഷണ ശാലകൾ ആരംഭിക്കുമെന്ന് ധനമന്ത്രി ഐസക്ക്. ബജറ്റവതരണത്തിനിടെയാണ് അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തിയത്. 1000 ത്തോളം ഭക്ഷണശാലകളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. കേരളത്തെ വിശപ്പുരഹിത സംസ്ഥാനമായി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
പദ്ധതികള്‍ ഭക്ഷ്യവകുപ്പ് തയ്യാറാക്കി സന്നദ്ധ സംഘടനകളടക്കം വഴി ഇവ നടപ്പിലാക്കാനാണ് സർക്കാരിന്റെ പദ്ധതി. അതേസമയം കിടപ്പു രോഗികള്‍ക്കടക്കം ഭക്ഷണം സൗജന്യമായി വീട്ടിലെത്തിച്ചുനല്‍കും.
Also Read ക്ഷേമ പെന്‍ഷൻ വര്‍ധിപ്പിച്ചു; 1300 രൂപയാക്കി
സ്പോണ്‍സര്‍മാരെ ഉപയോഗിച്ച്
പത്ത് ശതമാനം ഊണുകള്‍ സൗജന്യമായി നല്‍കണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുത്താല്‍
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷൻ വഴി
റേഷന്‍ വിലയ്ക്ക് സാധനങ്ങള്‍ നല്‍കും.
ചേര്‍ത്തല അമ്പലപ്പുഴ അടക്കമുള്ള താലൂക്കുകളെ വിശപ്പുരഹിത മേഖലകളായി ഏപ്രിലിൽ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതി വരും വര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും 20 കോടി രൂപ വകയിരുത്തുമെന്നും ഐസക് പറഞ്ഞു