
തിരുവനന്തപുരം: സ്ത്രീകള്‍ക്കായി ബജറ്റിൽ 1509 കോടിരൂപ പ്രഖ്യാപിച്ചു. ഷീ ലോഡ്ജ് എല്ലാ നഗരങ്ങളിലും ആരംഭിക്കുമെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.
കുടുംബശ്രീക്കായി 4 ശതമാനം പലിശയ്ക്ക് 3000 കോടി രൂപ വായ്പ അനുവദിക്കും എന്നും. വനിതാ സിനിമാ സംവിധായകര്‍ക്ക് മൂന്ന് കോടി രൂപയുടെ ധനസഹായം തുടരുമെന്നും. ധനമന്ത്രി ഐസക്ക് പറഞ്ഞു.
Also Read ഇരുപത്തഞ്ചു രൂപയ്‌ക്ക് ഊണ് നല്‍കുന്ന ഭക്ഷണശാലകള്‍ വരുന്നു; നിർണായക പ്രഖ്യാപനവുമായി സർക്കാർ
അതേസമയം ട്രാന്‍സ്ജെന്‍ഡേഴ്സിനായി സംസ്ഥാന ബജറ്റില്‍ പ്രത്യേക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അവരുടെ ഉന്നമനം ലക്ഷ്യമാക്കി മഴവില്ല് എന്ന പരിപാടിക്ക് 5 കോടിയും ബജറ്റിൽ ഐസക് വകയിരുത്തിയിട്ടുണ്ട്.