
കൊച്ചി: പാലാരിവട്ടംപ്പാലം അഴിമതിയിൽ മൻ യുഡിഎഫ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യും. ഇബ്രാഹിം കുഞ്ഞിനെകൂടാതെ മുഹമ്മദ്ഹനീഷ് ഐഎഎസിനെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മുൻ മന്ത്രിയ്ക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച സാഹചര്യത്തിലാണ് അടുത്തയാഴ്ച ചോദ്യം ചെയ്യുമെന്നാണ് വിജിലൻസ് വ്യക്തമാക്കിയത്.
നിയമസഭാസമ്മേളനം കഴിയുന്ന മുറയ്ക്കാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുക. ചോദ്യാവലി തയ്യാറാക്കലടക്കമുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ചോദ്യം ചെയ്യാൻ ഗവർണറുടെ അനുമതി ലഭിക്കാൻ ഏറെ വൈകിയതിനെ തുടർന്ന് പാലാരിവട്ടം അഴിമതിയന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു.
എന്നാൽ ഗവർണറുടെ അനുമതിയ്ക്ക് കാത്തിരുന്ന സമയത്ത് തെളിവുകൾ ശേഖരിക്കുന്നതിലടക്കം അന്വോഷണ ഉദ്യോഗസ്ഥർ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. അനുമതി ലഭിച്ചതോടെ മുൻ മന്ത്രിയ്ക്കെതാരായ അന്വേഷണം ഊർജിതമായിരിക്കുകയാണ് വിജിലൻസ്. പാലാരിവട്ടം അഴിമതിയിൽ 4 പേരുടെ അറസ്റ്റ് ചെയ്തിരുന്നു. മുൻപ് വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സൂരജ്
മൊബിലൈസേഷൻ ഫണ്ടടക്കം അനുവദിച്ചതിൽ ഇബ്രാഹിം കുഞ്ഞ് ഇടപെടൽ നടത്തിയെന്ന് വിജിലൻസിന് മൊഴി നൽകിയിരുന്നു. അതേസമയം സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിജിലൻസിന് മുൻ മന്ത്രിക്കെതിരെ ചില തെളിവുകൾ ലഭിച്ചതായാണ് വിവരം