
പൊന്നാനി: സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായ ഒറംഗുട്ടാൻ ചിത്രത്തിനുപിന്നിൽ പൊന്നാനി സ്വദേശി അനിൽ ടി പ്രഭാകർ.കാട്ടിലെ നദിയിലകപ്പെട്ട മനുഷ്യനുനേരെ കൈ നീട്ടുന്ന ഒറംഗുട്ടാൻ കുരങ്ങിന്റെ ചിത്രമാണ് ലോകം മുഴുവനും ശ്രദ്ധിക്കപ്പട്ടത്.ഏഷ്യയിലെ ഏക വന്‍ കുരങ്ങന്‍ കുടുംബത്തിലെ അംഗമായ ഒറംഗുട്ടാന്‍ മനുഷ്യനോട് ഏറ്റവും സാദൃശ്യമുള്ളതും മനുഷ്യൻ ഴിഞ്ഞാൽ അതീവ ബുദ്ധിശാലിയുമായ മൃഗമാണ്.
പ്രതിസന്ധിയുടെ ആഴങ്ങളിലേക്കുപോകവെ
മൃഗങ്ങളില്‍നിന്ന്, പ്രത്യേകിച്ച് വന്യജീവികളില്‍നിന്ന് നന്മയുടെ സഹാനുഭൂതിയുണ്ടാകുന്നതു വിലമതിക്കാനാവാത്തതാണ്. ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ ബോര്‍ണിയോ ഒറംഗുട്ടാന്‍ സര്‍വൈവല്‍ ഫൗണ്ടേഷന്‍ സംരക്ഷിത വനത്തില്‍ സഫാരിക്കിടയിലാണ് അനിൽ ടി പ്രഭാകരൻ അത്തരമൊരു അപൂർവ്വ ചിത്രം പകർത്തി ലോകത്തിന് സമ്മാനിച്ചത്.
പുഴയിൽ നിന്നു കരയ്ക്കു കയറാന്‍ ശ്രമിക്കുന്ന വൈല്‍ഡ് ലൈഫ് ഗാര്‍ഡിനു നേര്‍ക്ക് കൈനീട്ടുന്ന ഒറംഗുട്ടാന്‍.
അവിശ്വസനീയുവും അപ്രതീക്ഷിതവും ആയ കാഴ്ചയില്‍ ഒരു നിമിഷം അനിൽ സ്തബ്ധനായായിരുന്നു. ഒട്ടും വൈകാതെ ആ നിമിഷം ക്യാമറയില്‍ പകര്‍ത്തി. “മനുഷ്യന് നേരെ നീളുന്ന നന്മയുടെ കൈ” യെന്ന അടി കുറിപ്പോടെയാണ് പ്രസ്തുത ചിത്രം അനിൽ സോഷ്യൽ മീഡിയയിൽ ദിവസങ്ങൾക്കുമുമ്പ് പങ്കുവച്ചത്. ഇപ്പോൾ ഈ ചിത്രം സോഷ്യൽമീഡിയയില് രാജ്യങ്ങൾ ഭേദിച്ച തരംഗങ്ങളിലൊന്നാണ്. ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും പ്രശസ്തമായ നിരവധി ഫോട്ടോഗ്രാഫി ഗ്രൂപ്പുകളിലും, പേജുകളിലും ഫോട്ടോ വൻ തോതിൽ സംസാരവിഷയമായി. നാൽപതിനായിരത്തിലേറെ തവണ ഷെയര്‍ ചെയ്യപ്പെട്ട ഫോട്ടോയ്ക്ക് നിരവധി പ്രതികരണങ്ങളും ഇതിനോടകം ലഭിച്ചുകഴിഞ്ഞു.
ബിയോണ്ട് വിഷന്‍സ്, ക്യാമറിന പോലത്തെ ഗ്രൂപ്പുകളുടെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച പൊന്നാനിക്കാരൻ അനിലിന്റെ ഈ ഫോട്ടോ ഇന്തോനേഷ്യന്‍ സര്‍ക്കാറിന്റെ ഒഫിഷ്യൽ ഗ്രൂപ്പില്‍ വരെ റീപോസ്റ്റ് ചെയ്യപ്പെട്ടു. ഇന്തോനേഷ്യയിലെ പ്രമുഖരായ ഗവര്‍ണറും, പൊലീസ് മേധാവികളും അടക്കം ചിത്രം പോസ്റ്റ് ചെയ്തുയെന്ന് അനിൽ പറയുന്നു. ഈ ഫോട്ടോക്കുവേണ്ടി സോളിന്‍ ,സ്വാന്‍ പോലുള്ള പബ്ലിഷിങ് കമ്പനികളും അനിലിനെ സമീപിച്ചിട്ടുണ്ട്. ഫോട്ടോയ്ക്കിടയാക്കിയ നാലഞ്ചുമിനുട്ട് നീണ്ട കാഴ്ചയ്ക്കുള്ളില്‍ നിറച്ച ചിന്തയും സന്തോഷവും ചെറുതൊന്നുമല്ലന്നാണ് അനിൽ ടി.പ്രഫാകർ പറയുന്നത്. സ്വന്തം കൂടപ്പിറപ്പുകളെയോ വര്‍ഗത്തേയോ സഹായിക്കാന്‍ ഒരുകൈ നീട്ടാത്തവർ ഈ ജീവിയില്‍ നിന്നു പഠിക്കാനുണ്ട്.
അത്തരം ഒരു ചിന്തയാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇവരേ കുറിച്ച് ലോകത്തിന് കാണിച്ചുകൊടുക്കണമെന്ന ചിന്ത ഉണ്ടാക്കിയതെന്ന് അനിൽ പ്രഭാകർ പറയുന്നു. പൊന്നാനി ചെറുവായ്ക്കര സ്വദേശിയായ അനിൽ വർഷങ്ങളായി ഇന്തനേഷ്യയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്.തന്റെ ചിത്രം ബ്രിട്ടനിലെ ഏറ്റവും വലിയ പത്രത്തിലടക്കം അച്ചടിച്ചുവന്നതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്.