
കൊച്ചി: പട്ടിക വിഭാഗത്തിൽ നിന്നും കൊച്ചിൻദേവസ്വം ബോർഡില്‍ സോപാന ഗായകനായിനിയമിച്ച വിനിൽ ദാസിന് സംഘപരിവാരത്തിന്റെ പരോക്ഷ വിലക്ക്. ചേരാനല്ലൂർ ശ്രീകാർത്യായനി ദേവീക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ ജൂലൈയിലാണ് വിനൽ ദാസിനെ ക്ഷേത്രത്തിൽ നിയമിച്ചത്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ഗായകനെ തുരത്താൻ ക്ഷേത്രസമിതി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.
ക്ഷേത്രത്തിലെ ജോലിക്കായി പ്രവേശിക്കുന്നതിനു മുൻപ്തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും. സോപാനപ്പാട്ടിനായി താണ ജാതിയിൽപെട്ട ആൾ വരരുതെന്ന് രീതിയിലായിരുന്നു ഭീഷണികൾ. തുടർന്ന് ജോലിക്കെത്തിയപ്പോൾ ബൈക്കിന്റെ ടയറും സീറ്റുമടക്കമുള്ള ഭാഗങ്ങൾ കീറി നശിപ്പിക്കുകയും. വസ്ത്രം മാറാനുള്ള മുറിയും വിശ്രമ മുറിയും ക്ഷേത്രസമിതി പൂട്ടിയിടുകയും ചെയ്തതായും വിനിൽ പറയുന്നു.
ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന് 4 സംഘപരിവാർ പ്രവർത്തകർക്കെതിരെ ചേരാനല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഒരുദിവസംപോലും ജോലിയിൽ മുടക്കം വരുത്താത്ത വിനിലിനെതിരെ, പാടാനറിയില്ലെന്നും ജോലിക്ക് വരുന്നില്ലെന്നുമുള്ള വ്യാജ ആരോപണങ്ങളുമായി കള്ളപ്പരാതികൾ അയക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ദേവസ്വം ബോർഡിന് ഉപദേശക സമിതിക്കാരുടെ ഉപദ്രവങ്ങൾക്കെതിരെ പരാതി നൽകിയിരക്കുകയാണ് വിനിൽ. ഇതിൽ അന്വേഷണം നടന്നു വരുകയാണ്.
ഫെബ്രുവരി 5 മുതൽ മാർച്ച് 10 വരെ വിനിലിനെക്കൊണ്ട് നിർബന്ധിത അവധിയെടുപ്പിച്ച്. ഉത്സവമേളങ്ങളുടെ ചുമതല മുൻപ് ജോലിചെയ്തയാളെ കരാറടിസ്ഥാനത്തിൽ ഏല്‍പ്പിക്കുയും ചെയ്തിരുന്നു. അതിനുള്ള അപേക്ഷയിൽ അസിസ്‌റ്റന്റ് കമീഷണർ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയതായും വിനിൽ പറഞ്ഞു.ംതുടർന്ന് വിനിലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദേവസ്വം പ്രസിഡന്റ് പ്രശ്നത്തില്‍ ഇടപെട്ട് ലീവപേക്ഷ റദ്ദാക്കുകയും ജോലിയിൽ തുടരാൻ അനുമതി നൽകുകയും ചെയ്തു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് വിനിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.