
കൊച്ചി: സെമിത്തേരിയിൽ പളളി ഇടവക അംഗങ്ങളുടെ സംസ്കാര ചടങ്ങുകൾ നടത്താൻ ഓർഡിനൻസിറക്കിയ എൽഡിഎഫ് സർക്കാരിനെ
പ്രകീര്‍ത്തിച്ച് മലയക്കുരിശ് ദയറാതലവന്‍ മോര്‍ ദീയക്കോറസ് നടത്തിയ പ്രസംഗം ഫേസ്ബുക്കിൽ വെെൽലാകുന്നു.
വരുന്ന പഞ്ചായത്തിലക്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള എൽഡിഎഫിനായിരിക്കും വോട്ട്. പ്രതിസന്ധിഘട്ടത്തിലും സഭയുടെ കണ്ണീരൊപ്പാനും മനുഷ്യത്വം തിരിച്ചറിയാനും മുഖ്യമന്ത്രിക്ക് സാധിച്ചെന്ന് കുര്യാക്കോസ് മോര്‍ ദീയക്കോറസ് യാക്കോബായ സമ്മേളനത്തില്‍ പറഞ്ഞു. ഇതിൻറെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
‘ഞാന്‍ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു.ആരും തെറ്റിദ്ധരിക്കരുത്. അടുത്തതിരഞ്ഞെടുപ്പില്‍ എന്റെയും എന്റെ പഞ്ചായത്തിന്റെയും. എല്ലാവോട്ടുകളും പോകുന്നത് മുഖ്യമന്ത്രി പിണറായി അധ്യക്ഷനായുളള സര്‍ക്കാരിന് ആയിരിക്കുമെന്നും. അത് ഞാന്‍ കമ്യൂണിസ്റ്റ് ആകുന്നതുകൊണ്ടല്ല. സാധാരണ രാഷ്ട്രീക്കാരും നാട്ടുകാരും പറയുന്നത് അദ്ദേഹം ഇരട്ടച്ചങ്കന്‍ എന്നാണ്.
എനിക്ക് സംശയം അദ്ദേഹത്തിന് മൂന്ന് ചങ്കുണ്ടോ എന്നാണ്. ഇത്രമാത്രം പ്രതിസന്ധി വന്നിട്ടും എല്ലാവരും ചേര്‍ന്ന് വളഞ്ഞിട്ട് ഉപദ്രവിച്ചപ്പോഴും ഈ സഭയിലെ ജനങ്ങളുടെ കണ്ണുനീര്‍ കാണുവാനും മനുഷ്യത്വം തിരിച്ചറിയാനും അദ്ദേഹത്തിന് സാധിച്ചു എന്നത് വലിയ കാര്യമാണ്.’ -കുര്യാക്കോസ് മോര്‍ ദീയക്കോറസ് പറയുന്നു.