
പത്തനംതിട്ട: അയ്യപ്പ ധര്‍മസേന ഭാരവാഹിത്വത്തില്‍ നിന്നും രാഹുല്‍ ഈശ്വറിനെ സസ്പെന്‍ഡ‍് ചെയ്തു. പൌരത്വ നിയമത്തിനെതിരെ നിലപാട് എടുത്തതിന് പിന്നാലെയാണ് സസ്പെൻഷൻ. രാഹുല്‍ ഈശ്വൾ അയ്യപ്പ ധര്‍മസേന അധ്യക്ഷനായി ഏതാനും നാളുകളായി പ്രവർത്തിച്ചു വരുകയായാരുന്നു. ശബരിമല പ്രക്ഷോഭമടക്കം മുന്നിൽ നിന്ന് നയിച്ച ആളാണ് രാഹുൽ.
രാഹുലിനെ പുറത്താക്കിയ തീരുമാനം അയ്യപ്പധര്‍മ ട്രസ്റ്റി ബോര്‍ഡിന്റേതാണ്. ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അയ്യപ്പ ധര്‍മസേന യോഗത്തിലാണ് നടപടി.
പൗരത്വനിയമം മുസ്‌ലിം സമൂഹത്തിൽ ആശങ്കയുക്കിയിട്ടുണ്ടെന്നും ഇവിടുത്തെ മുസ്‌ലിമിനെ വേദനിപ്പിച്ചു ചൊണ്ടല്ലപാകിസ്ഥാൻ ഹിന്ദുവിനെ സഹായിക്കേണ്ടതെന്നും രാഹുല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പൗരത്വനിയമത്തിൽ ഒരു മതങ്ങളുടെയും പേര് പരാമർശിക്കാൻ പാടില്ലെന്നും. ഭേദഗതി നിയമത്തിൽ വന്ന ആശങ്കകൾ പരിഹരിക്കണമെന്നും ആവിശ്യപെട്ട് മലപ്പുറത്തെ ചങ്ങരംകുളത്ത് നിരാഹാരസമരം നടത്തുമെന്നും രാഹുൽ പറഞ്ഞിരുന്നു. തുടർന്നാണ് രാഹുലിനെ അയ്യപ്പ ധര്‍മസേന സസ്പെന്‍ഡ‍് ചെയ്തത്.