
കൊല്ലം: ആര്‍എസ്എസ് പ്രവര്‍ത്തകൻ കടവൂര്‍ ജയന്‍ വധക്കേസില്‍ 9 പത്രികൾക്കും ജീവപര്യന്തം. പ്രതികൾ 1 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വ്യക്തമാക്കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷവിധിച്ചത്. സംഘടന വിട്ടതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യം മൂലം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണ് ജയനെ കൊന്നത്.
ഗോപന്‍, അനിയന്‍, പ്രണവ്, സുബ്രഹ്മണ്യന്‍, അരുണ്‍, രഞ്ജിത്ത്, ഷിജു, ദിനുരാജ് എന്നിവരാണ് പ്രതികള്‍. ഇവരെല്ലാം തന്നെ ആര്‍എസ്എസ് പ്രവർത്തകരാണ്. പ്രതികളാരും ഹാജറല്ലാത്തതിനാൽ കോടതി ജാമ്യം റദ്ദ്ചെയ്യുകയും വാറണ്ട് പുറപ്പെടുവിക്കുകയും കഴിഞ്ഞ ആഴ്ച ചെയ്തിരുന്നു.
കേസിന്റെ നാൾവഴികൾ ഇങ്ങനെ: ആര്‍എസ്എസ് പ്രവർത്തകനായിരുന്ന ജയനെ സംഘടനയിൽ നിന്നും പിരിഞ്ഞെന്ന കാരണത്താൽ തർക്കമുണ്ടാകുയും. 2012 ഫെബ്രുവരിയിൽ ക്ഷേത്ര പരിസരത്തുള്ള ജംഗ്ഷനിൽ വച്ച് മർദിച്ചും, മരാകായുദങ്ങളുമായി വെട്ടിയും കൊല്ലുകയായിരുന്നു.
തുടർന്ന് കൊല്ലത്തെ അഡിഷണല്സെഷന്സ് ജഡ്ജി കൃഷ്ണകുമാറില്‍ നിന്നും കേസ് മറ്റൊരു കോടതിയിലേക്ക് വിജാരണയടക്കം മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികളായ ആർഎസ്‌എസ് പ്രവർത്തകർ സമര്‍പ്പിച്ച ഹര്‍ജി ക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കൊല്ലം അഡിഷണല്‍ സെഷന്‍സ്ജഡ്ജി കണ്ടെത്തിയത്.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി അഡ്വക്കേറ്റ് പ്രതാപചന്ദ്രന്‍ നിയമിക്കപ്പെട്ട കേസിൽ. പബ്ലിക് പ്രോസിക്യൂട്ടര്‍ മഹേന്ദ്രയും അഡ്വക്കേറ്റ് വിഭുവുമാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. പ്രതികളായ സംഘ്പപരിവാർ പ്രവർത്തകർ ഹൈക്കോടതിയിൽ 3 ഹര്‍ജികള്‍ ഫയല്‍ ചെയ്ത് താത്കാലികമായി സ്റ്റേ വാങ്ങിയതിനാലാണ് കേസിലെ വിചാരണയടക്കം പലതവണ നിറുത്തി വയ്‌ക്കേണ്ടി വന്നത്. തുടർന്ന് പ്രതികളുടെ ഹര്‍ജികള്‍ തള്ളിയതിനെ തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി വിധിപറയുന്നത്.