
ചങ്ങരംകുളം:പാക്കിസ്ഥാനിലെ ഹിന്ദുക്കളേക്കാള്‍ പ്രാധാന്യം ഇന്ത്യയിലെ മുസ്ലിമിന് തന്നെയാണ് നല്‍കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും സഹോദര തുല്ല്യരാണ് അതിന് ശേഷമാണ് മറ്റു രാജ്യത്തെ ജനങ്ങളെന്നും അദ്ധേഹം പറഞ്ഞു. ചങ്ങരംകുളത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന അദ്ധേഹം.
അയ്യപ്പ ധര്‍മ സേനയിയില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന വാര്‍ത്തയോട് ഇപ്പോ പ്രതികരിക്കുന്നില്ലെന്നും തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വനിയമത്തിനെതിരെ മുസ്ലിം സമൂഹത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് അയ്യപ്പ ധര്‍മ്മ സേന ഉത്തരമേഖല സെക്രട്ടറി സുനില്‍ വളയംകുളം ചങ്ങരംകുളത്ത് ആരംഭിച്ച 24 മണിക്കൂര്‍ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു രാഹുല്‍ ഈശ്വര്‍