
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ജോലി ചെയ്യാതെ മുങ്ങിനടക്കുന്ന ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ പിരിച്ചുവിട്ടു. പത്തോളം ഡോക്ടർമാരേയാണ് പിരിച്ചുവിട്ടത്. അനധികൃത അവധിയെതുടർന്നാണ് പിരിച്ചുവിട്ടതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടർമാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സര്‍ക്കാൻ ദന്തല്‍, മെഡിക്കൽ കോളേജുകളിൽ വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന അമ്പതിനടുത്ത് ഡോക്ടര്‍മാർ ജോലിക്ക് ഹാജരാകുന്നില്ലെന്നെ സർക്കാർ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസരംഗം രാജ്യത്തിന് മാതൃകയായി നില്‍ക്കുന്ന സമയത്ത് ഡോക്ടര്‍മാർ ജോലിയില്‍ നിന്നുള്ള വിട്ടുനില്‍ക്കുന്നത് മെഡിക്കല്‍ കോളേജുകളുടേയും, ആശുപത്രികളുടേയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കാരണം കാണിക്കല്‍ നോട്ടീസും ജോലിയില്‍ ഹാജരാകാനുള്ള അവസരങ്ങളുമടക്കം ഇവർക്ക് നല്‍കിയിട്ടും ചില ഡോക്ടര്‍മാര്‍ ജോലിയ്ക്കെത്താൻ തയ്യാറായില്ല. ചിലർ ജോലിയില്‍ പ്രവേശിച്ചതിനു ശേഷം വീട്ടുനില്‍ക്കുകയും ചെയ്തിരുന്നു ഇവർക്കെതിരെയാണ് സർക്കാരിന്റെ പുതിയ നടപടി. നൂറുകണക്കിന് ഡോക്ടർമാർ സർക്കാർ ജോലി കാത്തിരിക്കുന്ന സമയത്താണ് ജോലി ലഭിച്ച ഡോക്ടർമാരുടെ ഇത്തരം ചെയ്തികൾ.