
തിരുവനന്തപുരം: കേരളത്തിൻറെ സ്വപ്നപദ്ധതിയായ ഗെയിൽ പൈപ്പ് ലൈൻ അടുത്ത മാസത്തോടെ പൂർത്തിയാകും. ഇതോടെ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ വീടുകളിൽ കുറഞ്ഞ ചിലവിൽ ഇന്ധനം ലഭ്യമാകും. പൊതു മേഖലാ സ്ഥാപനമായ ഗെയിലിന്റെ ബാംഗ്ലൂർ മുതൽ കൊച്ചിവലെയുള്ള പെെപ്പ് ലെെനിന്റെ 404 കിലോമീറ്ററിൽ ഇനി പൂർത്തിയാക്കാനുള്ളത് കാസർകോട്ടേ ചന്ദ്രഗിരി പുഴയിലൂടെയുള്ള ഏതാനും കിലോമീറ്റർ മാത്രമാണ്.
ഇത് ഈമാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി. തൃശൂർ മലപ്പുറം എറണാകുളം പാലക്കാട് കണ്ണൂർ കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ കൂടീയാണ് ഗെയിൽ പൈപ്പ് ലൈൻ കടന്നു പോകുന്നത്. എൽഡിഎഫ‌് സർക്കാർ അധികാരത്തിലെത്തിയപ്പോൾ പദ്ധതിയുടെ നടത്തിപ്പ് ഊർജിതമാക്കി തുടർന്ന് പൈപ്പ് ലൈനെതിരെ സംസ്ഥാനത്ത് വൻ പ്രക്ഷോഭമാണ് അരങ്ങേറിയത്.
2010ലാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതി കേരളത്തിൽ തുടക്കമിട്ടത് 2012 ജനുവരിയിൽ കൊച്ചി ബാംഗ്ലൂർ പദ്ധതിക്ക് അനുമതി ലഭിച്ചു.
എന്നാൽ സ്ഥലം ഏറ്റെടുക്കാത്ത അതിനെത്തുടർന്ന് 2014ൽ പദ്ധതിയുടെ മുഴുവൻ കരാറും ഗെയിൽ ഉപേക്ഷിച്ചിരുന്നു. പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്ക് ജീവൻ വച്ചത്. കേരളത്തിൽ നടപ്പാക്കാനാകില്ലെന്ന് പ്രതീക്ഷിച്ച പദ്ധതി. കേന്ദ്രത്തെ പോലും ഞെട്ടിച്ചാണ് പിണറായി വിജയൻ കേവലം 4 വർഷം കൊണ്ട് നടപ്പാക്കിയത്.
പദ്ധതി വരുന്നതോടെ ഒരു കിലോ ഇന്ധനം കേവലം 55 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതേസമയം 700 രൂപ ചെലവാകുന്ന പാചകവാതക സിലിണ്ടർ. സി എൻ ജി യിലേക്ക് മാറുമ്പോൾ കേവലം 200 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് സൂചനകൾ.