
ഇടുക്കി: അങ്കമാലി നഗരസഭയിൽ സ്വന്തമായി സ്ഥലവും വീടുമില്ലാത്തവർക്കായി നിർമിച്ച ഫ്ലാറ്റ്സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ശനിയാഴ്‌ച വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടനം.
ഫ്ലാറ്റ് നിർമിച്ചത് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്. 1.27 കോടിരൂപ ചെലവിൽ 7,500 ചതുരശ്ര അടാ വിസ്തീർണത്തിലാണ് നിർമാണം നടത്തിയത്. 12 ഫ്ലാറ്റുകളാണ് കെട്ടിടത്തിലുള്ളത് 650 ചതുരശ്രയടി വിസ്തീർണം. മേനാച്ചേരി പാപ്പു–ഏല്യാ എന്നിവർ സൗജന്യമായി നൽകിയ പതിനഞ്ചുസെന്റ് സ്ഥലമാണ് ഫ്ലാറ്റ് പണിയാൻ ഉപയോഗിച്ചത്.
വീടും സ്ഥലവുമില്ലാത്തവരായി 99 ആളുകളാണ് നഗരസഭയുടെ പുതിയ പട്ടികയിലുള്ളത് . 12 പേർക്കാണ് ആദ്യം ഫ്ലാറ്റുകൾ കൈമാറുന്നത്. ബാക്കിയുള്ളവർക്കും സ്ഥലം ലഭിക്കുന്നതനുസരിച്ചു ഫ്ലാറ്റകൾ നിർമിച്ചു നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ വ്യക്തമാക്കി.
വീടില്ലാത്ത പതിനഞ്ച് പേർക്കുസ്ഥലം വാങ്ങുന്നതിനായി മുപ്പതുലക്ഷവും. നഗരസഭയ്ക്ക് കീഴിലുള്ള പട്ടികജാതി വിഭാഗക്കാർക്കായി 3 നിലകളിൽ ഫ്ലാറ്റുകൾ നിർമിച്ച് 6 കുടുംബങ്ങൾക്കും കൈമാറി. അതേസമയം പിഎംഎവൈ, ലൈഫ്, പദ്ധതികളിൽ ഉൾപ്പെടുത്തി 366 വീടുകൽ നിർമിച്ചു. പ്രളയാനന്തര പുനർ നിർമാണത്തിന്റെ ഭാഗമായി ഇരുപത് വീടുകളും നഗരസഭ നിർമിച്ചു നൽകി.