
ന്യൂഡൽഹി: കേന്ദ്രത്തിന്റെ ജനദ്രോഹ നടപടികൾ തുടരുന്നു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലവർധിപ്പിച്ചു വീണ്ടും പാചകവാതക കമ്പനികൾ. ഡൽഹിയിലെ കനത്ത തോൽവിയ്ക്ക് പിന്നാലെയാണ് വില വർധനവ്. 146 രൂപ 50 പൈസയാണ് ഒറ്റയടിക്ക് കേന്ദ്രസർക്കാർ അനുമതിയോടെ പാചകവാതക കമ്പനികൾ വർധിപ്പിച്ചത്. പുതിയ വില 850 രൂപ 50 പൈസയാണ്.
സബ്സിഡി കിട്ടുന്ന ഉപഭോക്താക്കൾക്ക് പണം തിരികെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമെന്ന് വിശദീകരിച്ചത്. അതേസമയം കഴിഞ്ഞ ആഴ്ച വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു.
വിലയിൽ എല്ലാ മാസവും ഒന്നാംതിയതി മാറ്റം വരാറുണ്ടെങ്കിലും ഫെബ്രുവരി 1ന് മാറ്റമുണ്ടായിരുന്നില്ല. ഡൽഹി തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്ന് കേന്ദ്ര സമ്മർദ്ദമാണ് വില വർധന നീട്ടിവെക്കാൻ
എണ്ണ കമ്പനികൾക്ക് പ്രേരണയായതെന്ന് സൂചന.