
രുവനന്തപുരം: ഇനിമുതൽ ഒരുലിറ്റര്‍ കുപ്പിവെള്ളം സംസ്ഥാനത്ത് 13 രൂപയ്ക്ക് ലഭിക്കും. വെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിര്‍ണയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചു. വിജ്ഞാപനം അടുത്ത ആഴ്ചയോടെ പുറത്തിറങ്ങും ഇതോടെ വിലനിയന്ത്രണം നിലവില്‍വരും.
നികുതി ഉള്‍പ്പെടെ വില്‍പനക്കാര്‍ക്ക് 8 രൂപയ്ക്ക് ലഭിക്കുന്ന വെള്ളം 20 രൂപയ്ക്കാണ് സംസ്ഥാനത്ത് വിറ്റിരുന്നത്. എന്നാൽ ഒരുലിറ്റര്‍ വെള്ളത്തിന് ഇനി മുതല 13 രൂപ വരെയേ ഈടാക്കാന്‍ കഴിയുകയുള്ളൂ. അതേസമയം കുപ്പിയുടെ നിലവാരം കൃത്യമായി പാലിക്കണം എന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
പുതിയ നിയമം വന്നതോടെ അനധികൃതമായി കുപ്പിവെള്ളം നിര്‍മിക്കുന്ന കമ്പനികള്‍ ഇല്ലാതാകും. ഈ മേഖലയിലെ ജനങ്ങളുടെ ആവശ്യകത കണ്ട് കൊള്ള വിലയാണ് വെള്ളത്തിന് സംസ്ഥാനത്ത് കമ്പനികൾ ഈടാക്കിയിരുന്നത്. കുപ്പിവെള്ളത്തെ അവശ്യ സാധന വിലനിയന്ത്രണത്തിന്റെ പരിധിയില്‍ എത്തിച്ചാണ് വില സർക്കാർ നിര്‍ണയിച്ചത്.
മന്ത്രി പി തിലോത്തമനുമായി 2018ൽ വിവിധ കുപ്പിവെള്ള കമ്പനികൾ നടത്തിയ യോഗത്തിൽ വെള്ളത്തിന്റെ വിലകുറയ്ക്കാൻ തീരുമാനിച്ചത്. 12 രൂപ നിരക്കിൽ വിൽക്കാനായിരുന്നു അന്നത്തെ തീരുമാനം. അതേസമയം വ്യാപാരി വ്യവസായി സംഘടനകൾ വിലകുറച്ചു വിൽക്കുന്നതിന് ശക്തമായ എതിർത്തിരുന്നു ഈ എതിർപ്പിനെ തള്ളിയാണ് സർക്കാരിന്റെ പുതിയ നീക്കം. സർക്കാരിന്റെ ഈ നടപടി ലക്ഷക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമാണ്.