
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയൂമായി ബന്ധപട്ട കേസിൽ മുൻ യുഡിഎഫ് മന്ത്രി വി.കെ ഇബ്രാഹിമിനെ ചോദ്യംചെയ്യാനൊരുങ്ങി വിജിലൻസ്. ചോദ്യംചെയ്യലിനായി പൂജപ്പുരയിലെ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ഓഫീസിൽ ശനിയാഴ്ച ഹാജരാകാനാണ് നിർദ്ദേശം.
ഇതോടെ പ്രസ്തുത അഴിമതിക്കേസിൽ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക് നീങ്ങുകയിണ്. കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉണ്ടാകുമോ എന്നത് ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക എന്നാണ് സൂചനകൾ.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞയാഴ്ചയാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാൻ അനുമതി നൽകിയത്. മാസങ്ങൾ നീണ്ട ഇടവേളയിൽ പാലാരിവട്ടം കേസിലെ വിവിധ രേഖകളുടെ പരിശോധനയു. വിജിലൻസ് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം മുൻ മനത്രിയെ ചോദ്യംചെയ്യാൻ നാലുമാസം മുമ്പാണ് വിജിലൻസ് അനുമതി തേടി ഗവർണർക്ക് അപേക്ഷ സമർപ്പിച്ചത്.
കൂടാതെ, ഇബ്രാഹീംകുഞ്ഞുമായി മുസ്ലിം ലീഗിന്റെ പത്രസ്ഥാപനത്തിന്റെ ഡയറക്ടർമാരെ മുന്പ് വിജിലൻസ് ചോദ്യംചെയ്തിരുന്നു. പത്തുകോടി രൂപ നോട്ടുനിരോധന കാലത്ത് പത്രത്തിന്റെ അകൗണ്ടിൽ വന്നുവെന്ന സംഭവത്തിലാണിത്. വിജിലൻസാണ് ഈ കേസും അന്വേഷിക്കുന്നത്. പ്രസ്തുത കേസിൽ കൂടി ഇബ്രാഹീംകുഞ്ഞ് പ്രതി ചേർക്കപ്പെട്ടാൽ എൻഫോഴ്സ്മെന്റ് അന്വേഷണം അടക്കം നേരിടേണ്ടി വന്നേക്കാം.