
കോഴിക്കോട്: ബിജെപി, കോൺഗ്രസ്, അടക്കമുള്ള പാർട്ടികളിൽ നിന്ന് പലകാരണങ്ങളാൽ രാജിവച്ച അൻപതിനടുത്താളുകൾ സിപിഐഎം ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ എം
തളിഈസ്റ്റ് ബ്രാഞ്ച് ആഭിമുഖ്യത്തിൽ രാജിവച്ചു വന്നവർക്ക് സ്വീകരണം ഒരുക്കി.
കല്ലുത്താൻകടവിലെ ഫ്ലാറ്റിനുസമീപം നടന്ന സ്വീകരണ ചടങ്ങ് സി.പി.ഐ .എം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി കെ.ദീപക് അധ്യക്ഷനായ ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.

വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ വർഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുപക്ഷത്തെത്തുമെന്ന് സിപിഐഎം നേത്യത്വം വ്യക്തമാക്കി.