
തിരുവനന്തപുരം: ബിജെപി നേതാവും ശബരിമല സമരനായകനുമായ കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷമായി തെരഞ്ഞെടുത്തു. ബിജെപി നേതൃയോഗം കഴിഞ്ഞ ദിവസങ്ങളിൽ ദില്ലിയിൽ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപിച്ചത്.
ബിജെപി കേന്ദ്ര നേതൃത്വമാണ് സുരേന്ദ്രനെ അധ്യക്ഷനാക്കാൻ തീരുമാനിച്ചത്. ബിജെപിയുടെ ദേശീയ അധ്യക്ഷൻ നദ്ദയാണ് പ്രഖ്യാപനംനടത്തിയത്.
മിസോറാം ഗവര്‍ണറായി മുൻ അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള നിയമിതനായ ശേഷം
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം ബിജെപിയെ നയിക്കാൻ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു.
പിന്നിട് പലതവണ ചർച്ചകൾ നടന്നിരുന്നു എങ്കിലും തീരുമാനം ആയിരുന്നില്ല. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായ സുരേന്ദ്രനെ മാസങ്ങൾക്ക് ശേഷമാണ് അധ്യക്ഷനായി തീരുമാനിച്ചത്.