
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയുമായി ബന്ധപട്ട് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ നടപടി ആവിശ്യപ്പെട്ട് പരാതി. വിഎസ്സിന്‍റെ പ്രൈവറ്റ് സെക്രട്ടറി സി സുശീൽ കുമാറാണ് പരാതി നൽകിയതെന്ന് ഏഷ്യാനെറ്റാണ് റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ഭരണ പരിഷ്കാരകമ്മീഷൻ ചെയർമാനായി പ്രവർത്തിക്കുന്ന വി.എസിനെ. അത്യാസന്ന നിലയിൽ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന രീതിയിലാണ് വ്യാജ പ്രചരണം നടക്കുന്നത്.
ഈ മാസം പതിനാലാം തിയ്യതി മുതലാണ് തീർത്തും തെറ്റിദ്ധാരണാ പരത്തുന്ന രീതിയിലുള്ള വ്യാജവാർത്ത ഓൺലൈൻ മാധ്യമത്തിൽ വന്നതെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഓൺലൈൻ മാധ്യമത്തിന്‍റെ പേരെടുത്തുപറഞ്ഞാണ് പരാതി. കർശന നടപടി വേണമെന്നും പരാതിയിൽ അച്ചുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി പറയുന്നു.