
തിരുവനന്തപുരം: പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രപൂജാരി അറസ്റ്റിൽ. ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് നൽകിയ പരാതി. പ്രതിയെ ഫോർട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.മണക്കാട് സുബാഷ്നഗറിലെ ക്ഷേത്രപൂജാരിയായ മണിയപ്പൻ പിള്ളയാണ് അറസ്റ്റിലായത്. ബാലരാമപുരം സ്വദേശിയാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ.
പത്താംക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി പരീക്ഷയിൽ മികച്ചമാർക്ക് ലഭിക്കുന്നതിനായാണ് പ്രത്യേക പൂജ ചെയ്യാനായി ക്ഷേത്രത്തിലെത്തിയത്. പെൺകുട്ടിയെ പൂജിച്ചഭസ്മം നൽകാമെന്ന് പറഞ്ഞു പറ്റിച്ച് അടുത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.