
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രനെ തെരഞ്ഞെടുത്ത സംഭവത്തിൽ ബിജെപിയെ പരിഹസിച്ചത് കോൺഗ്രസ് എംപി കെ മുരളീധരൻ രംഗത്ത്. ഇത്രയുംകാലം ബിജെപിയുടെ ഉള്ളിയുടെതൊലി പൊളിച്ചത് അവർ തന്നെയാണ്. ഇനിയും അവർതന്നെ അത് പൊളിച്ചോളും മുരളീധരൻ പരിഹസിച്ചു.
കേരളത്തിൽ മോദിയുടെ നല്ലകാലത്തുപോലും ബിജെപിക്ക് രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോൾ എന്ന് മുരളീധരൻ ചോദിക്കുന്നത്. കേരളത്തിൽ ബിജെപിയുടെ സ്ഥിതി, പണ്ടേദുർബല, പിന്നെ ഗർഭിണിയും എന്ന സ്ഥിതിയിലാണെന്നും കോൺഗ്രസ് എംപി പരിഹസിച്ചു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രനെ തെരഞ്ഞെടുത്തത് പ്രഖ്യാപിച്ചത് ഇന്നുരാവിലെയാണ്. ജെ പി നദ്ദയാണ് വാർത്താക്കുറിപ്പിലൂടെ സുരേന്ദ്രനെ അധ്യക്ഷനാക്കിയ തീരുമാനം പ്രഖ്യാപിച്ചത്.