
കൊച്ചി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററടക്കം സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി. കേരളത്തില്‍ സാധാരണ രീതിയിൽ നടത്തുന്ന സെന്‍സസിന്റെ ഭാഗമായി വിവരശേഖരണം നടത്താൻ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം അതിന്റെ രണ്ടാംഘട്ടത്തില്‍ ദേശീയപൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കണക്കെടുപ്പിവിടെ നടപ്പിലാക്കില്ല എന്നും പിണറായി വിജയൻ വ്യക്തമാക്കി.
പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഈ നിലപാട് കോടതിയേയും ഉദ്യോഗസ്ഥരേയും അറിയിച്ചിട്ടുണ്ടെന്നും. സംസ്ഥാനത്ത് ഇക്കാര്യത്തെകുറിച്ച് ആശങ്ക വേണ്ട. അതേസമയം രാജ്യത്തുമുഴുവന്‍ അതേ സാഹചര്യം ഉണ്ടാകാനായി സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ജനാധിപത്യം അപകടത്തിലാകുന്നെന്ന അവസ്ഥവന്നപ്പോൾ അതിനെതിരെ ആരുടേയും ആഹ്വാനമില്ലാതെ രംഗത്തിറങ്ങിയത് യുവാക്കളാണ്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കൾക്ക് സാമൂഹ്യപ്രതിബന്ധത കുറഞ്ഞുപോകുന്നു എന്ന പൊതു പരാതിയില്‍ കാര്യമില്ലെന്നും. നാടിനായി എന്തുത്യാകവും സഹിക്കാൻ സന്നദ്ധതയുള്ള യുവ തലമുറയാണ് ചുറ്റുമുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.