
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനെതിരെ അനധികത സ്വത്ത്‌സമ്പാദന കേസിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. എംഎൽഎ ആയതിനാൽ ശിവകുമാറിനെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവിശ്യം മായിരുന്നു ഇത് നേരത്തെ തന്നെ ലഭിച്ചിരുന്നു.
വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ പശ്‌ചാത്തലത്തിൽ കേസ് രജിസ്‌ട്രർ ചെയ്‌ത് അന്വേഷണം നടത്തുവാനാണ് സംസ്ഥാന ആഭ്യന്തരസെക്രട്ടറി ഉത്തരവിറക്കിയത്. നേരത്തെ മുതല്‍ ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ ഒന്നിലധികം പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.
അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതിനും.
തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയെന്ന ആരോപണത്തിലും, ബിനാമി പേരില്‍ സ്വത്തുകള്‍ വാങ്ങികൂട്ടിയത് അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. ബിനാമി പേരില്‍ സ്വത്തുകള്‍ സമ്പാദിച്ചെന്ന് നേരത്തെ തന്നെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് പഴയ കേസുകൾ ഓരോന്നായി തലപൊക്കി വരുന്നത് യുഡിഎഫ് നേതൃത്വത്തിനു കനത്ത തിരിച്ചടിയാണ് നൽകുന്നത്. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞടക്കം വിജിലൻസ് അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് ഒരു മന്ത്രിയ്ക്ക് നേരെ കൂടീ അന്വേഷണം വരുന്നത്.