
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് എംപി രമ്യഹരിദാസ് പുതിയവാഹനം വാങ്ങി. നേരത്തെ രമ്യയ്ക്ക് കാറുവാങ്ങാൻ യൂത്ത് കോൺഗ്രസ് കൂപ്പൺ നൽകി പിരിവ് നടത്തിയത് സോഷ്യൽ മീഡിയയിലടക്കം വൻ വിവാദമായിരുന്നു.
സ്വന്തമായി ലക്ഷങ്ങൾ ശമ്പളം ലഭിക്കുമ്പോൾ കാറു വാങ്ങാന്‍ പണപ്പിരിവ് എന്തിനെന്ന ചോദ്യം കോൺഗ്രസിൽ നിന്നുതന്നെ ഉയരുകയും. കെപിസിസി അധ്യക്ഷനടക്കം ഇടഞ്ഞതോടെ യൂത്ത് കോൺഗ്രസ് ആ നീക്കം ഉപേക്ഷിച്ചിരുന്നു. അന്ന് മഹീന്ദ്രയുടെ മരാസോ വാങ്ങി നൽകാനായിരുന്നു യൂത്ത് കോൺഗ്രസ് നീക്കം.
എന്നാലിതാ ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് രമ്യാ ഹരിദാസും അവരുടെ വാഹനവും. ലോണെടുത്താണ് രമ്യ കാര്‍ വാങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ എംപിവി വിപണിയിലെ ആഡംബര വാഹനം ഇന്നോവ ക്രിസ്റ്റയാണ് രമ്യ സ്വന്തമാക്കിയിരിക്കുന്നത്.
വായ്‍പയെടുത്ത് വാങ്ങിയ കാറിന്റെ താക്കോല്‍ മുൻ എംപി വിഎസ് വിജയരാഘവൻ രമ്യക്ക് കൈമാറുകയും ചെയ്‍തു. ഇതിന്റെ ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ വെെറൽ ആയി മാറിയിരിക്കുകയാണ്. 22 ലക്ഷത്തിനടുത്താണ് വാഹനത്തിന്റെ വില.