
തിരൂർ: അമേരിക്കൻ പ്രസിഡന്റ് ട്രപിന്റെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപെട്ട് ഗുജറാത്തിലെ ചേരികൾ മറയ്ക്കാൻ മതിൽ പണിയുന്നു വാർത്തയോട് പ്രതികരിച്ച് സുപ്രീം കോടതി അഭിഭാഷക അഡ്വ രശ്‌മിത രാമചന്ദ്രന്‍. “അമേരിക്കന്‍ പ്രസിഡന്റ് ഗുജറാത്തിലെ ദരിദ്രരെ കാണാതിരിക്കാനാണ് മോദി മതില്‍ കെട്ടിമറക്കുന്നത് ഇതിലുംനല്ലത് ട്രംപിനെ കണ്ണുകെട്ടി കൊണ്ട് വരുന്നതായിരൂന്നു എന്ന് രശ്‌മിത വ്യക്തമാക്കി.”
ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ പൗരത്വ നിയമവും ഭരണഘടനാ അവകാശങ്ങളും എന്നവിഷയത്തില്‍ തിരൂരില്‍ വച്ചുനടന്ന ഭരണഘടനാസംരക്ഷണ സദസിൽ സംസാരിക്കെവെയാണ് രശ്‌മിത മോദിയെ അഹമ്മദാബാദ് ഭരണകൂടത്തിന്റെ ഈ നീക്കത്തെ വിമർശിച്ചത്.
മോദി ഭരണത്തിൽ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ കെട്ടിയുയര്‍ത്തിയ വര്‍ഗ്ഗീയ മതിലിനേക്കാള്‍ വലുതല്ല ഗുജറാത്തിൽ ഇപ്പം പണിയുന്ന മതിലെന്നും. ജനാധിപത്യവും ജുഡീഷ്യറിയും ഇന്ന് അധഃപതനത്തിന്റെ വക്കാലാണെന്നും രശ്മിത പറഞ്ഞു.