
അഹമ്മദാബാദ്: ആര്‍.എസ്.എസ് തലവന്‍ മോഹൻഭാഗവതിന്‍റെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ്നടി സോനം കപൂർ രംഗത്ത്. “വിവേകം ഉള്ളവർ ഇത്തരത്തിൽ സംസാരിക്കുമോയെന്നും. ഭഗവതിന്റെ പരമാര്‍ശം വിഡ്ഢിത്തമാണെന്നും” സോനം ട്വീറ്റിലൂടെ വ്യക്തമാക്കി. നിരവധി ആളുകൾ അഭിപ്രായത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ആര്‍എസ്എസ് നേത്യത്വം അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ചപ്പോളാണ് മോഹന്‍ ഭാഗവത് വിവാദ പ്രസ്താവന നടത്തിയതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വിവാഹ മോചന കേസുകള്‍ നമ്മുടെ രാജ്യത്ത് ദിനംപ്രതി വര്‍ധിക്കുകയാണെന്നും. ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്കുപോലും ആളുകള്‍ തമ്മില്‍ത്തല്ലുന്നു. വിദ്യാഭ്യാസവും, സമ്പത്തുമുള്ള വീടുകളിലാണ് കൂടുതല്‍ വിവാഹ മോചനക്കേസുകള്‍.
സമ്പത്തും വിദ്യാഭ്യാസവും അഹങ്കാരമുണ്ടാക്കുന്നതിന്‍റെ ഫലമയാണ് കുടുംബങ്ങള്‍ തകരുന്നതെനും. സമൂഹത്തെ ഇന്നത്തെ ഈ കാണുന്ന രീതിയിലേക്കു മാറ്റാന്‍ സഹായിച്ചത് സ്ത്രീകളെ വീട്ടില്‍ അടക്കി നിര്‍ത്തിയത് കാരണം ആണെന്നും ഭഗവത് പറഞ്ഞു. അതേസമയം മോഹൻ ഭഗവതിനെതിരെ ട്വീറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പ്രസ്താവന പിന്വലിച്ച് ഭഗവത് മാപ്പുപറയണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.