
തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് മോദിയുടെ ഗുജറാത്തിലെ അഹമ്മദാബാദിൽ ചേരി മതിൽക്കെട്ടി മറയ്‌ക്കുന്ന സംഭവത്തിൽ പ്രതികരണവുമായി വെെദ്യുതവകുപ്പ് മന്ത്രി എംഎം മണി രംഗത്ത്.
മതിലുകള്‍ പണിത് നാണംമറക്കാന്‍ ശ്രമിച്ച് നാണം കെട്ടവരുടെ മുന്നില്‍ കേരളം മാതൃകയാകുന്നത്. അടിമാലിയിൽ 163 കുടുംബങ്ങൾക്കും, മുട്ടത്തറയിൽ 192 കുടുംബങ്ങൾക്കും, കോഴിക്കോട് കല്ലത്താൻ കടവിൽ 140 കുടുംബങ്ങൾക്കും, ഏതാനും ആഴ്ചകൾ മുന്പ്
അങ്കമാലിയിൽ 13 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ പണിത് നൽകിയാണെന്ന് എംഎം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇത്കൂടാതെ നിരവധി വീടുകളുടേയും ഫ്ലാറ്റ് സമുച്ചയങ്ങളുടെയും നിര്‍മ്മാണമടക്കം നടന്നു വരുകയാണെന്നും. ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടു ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായാതായും എംഎം മണി വ്യക്തമാക്കി.
വികസനത്തിന്റെ അവസാനവാക്കെന്ന് ബിജെപി നേതാക്കൾ മുൻപ് പലപ്പോഴായി കൊട്ടിഘോഷിച്ച മോദിയുടെ ഗുജറാത്തിലെ. പുഴുക്കളെ പോലെ കഴിയുന്ന ജനങ്ങളുടെ ദുരവസ്ഥ കഴിഞ്ഞദിവസം ദ ഹിന്ദുവാണ് റിപ്പോർട്ട് ചെയ്ത്. വാർത്തയ്ക്ക് പിന്നാലെ രാജ്യത്തിന്റെ പലകോണുകളിൽ നിന്നും രൂക്ഷവിമർശനവുമാണ് ഉയരുന്നത്.