
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതു വിദ്യാലയങ്ങൾക്ക്. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷ നടക്കുന്നതിനാൽ ഫെബ്രുവരി 22 ന് അവധി പ്രഖ്യാപിച്ചു.
കെ.എ.എസ് പരീക്ഷ നടക്കുന്നതിനാലാണ് അവധി നൽകിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം പകരമുള്ള പ്രവൃത്തിദിനം പിന്നീട് അറിയിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്തുള്ള ഭൂരിപക്ഷം സ്‌കൂളുകളിലും
കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷ നടക്കുന്നുണ്ട്. അതിനാൽ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയിരുന്നു ഇതേതുടർന്നാണ് അവധിയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.