
കോഴിക്കോട്: സംസ്ഥാനത്ത് വരൾച്ച ഉണ്ടായാലും ഇത്തവണ പവർകട്ടും. ലോഡ് ഷെഡ്ഡിങ്ങും ഉണ്ടാവില്ലെന്ന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി കോഴിക്കോട് വ്യക്തമാക്കി.
ക്ഷാമം ഉണ്ടായാൽ വൈദ്യുതി പുറത്തുനിന്ന് എത്തിക്കുമെന്നും. നിലവിൽ വെെദ്യുതി നിരക്ക് വർധിപ്പിക്കുന്ന വിഷയം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യമുള്ള വൈദ്യുതിയുടെ മുപ്പതുശതമാനം മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും ബാക്കി വിവിധ കരാറിലൂടെയും മറ്റും പലയിടങ്ങളില്‍ നിന്നും വാങ്ങിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വൈദ്യുതി സൗരോര്‍ജത്തിലൂടെയും മറ്റും നമ്മളതന്നെ ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ടെന്നും. അല്ലാത്തപക്ഷം വരുംനാളുകളിൽ വലിയ വൈദ്യതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം എത്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.