
കൊച്ചി: വഴിവക്കിലും പൊതുയിടത്തൂം അനധികൃതമായി ഫ്ലക്സുകൾ സ്ഥാപിക്കുന്ന ആളുകൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് നിർദേശം. കേരളത്തിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി ലോക് നാഥ് ബഹറ ഇതുസംബന്ധിച്ച സർക്കുലർ അയച്ചു.
സംസ്ഥാനത്ത് ഫ്ലക്സ് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുകൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. റോഡ് സുരക്ഷ കമ്മീഷണറും ഡി.ജി.പിയും ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സർക്കുലർ ഇറക്കിയതെന്നാണ് റിപ്പോർട്ട്.
അതേസമയം റോഡപകടങ്ങൾക്ക് കാരണമാകുന്ന ഫ്ലക്സുകൾ അടക്കം മാറ്റാനും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കുലർ റോഡ് സുരക്ഷാ അതോറിറ്റിയും കമ്മീഷണറും ഇറക്കിയിട്ടുണ്ട്.
ഫ്ലക്സ് നിരോധന ഉത്തരവുകൾ നടപ്പാക്കുന്നതിലും. നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതിലും വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.