
കൊച്ചി: പ്രളയവുമായി ബന്ധപട്ട് കൊച്ചിൻ മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിൽ. കോൺഗ്രസ് ബിജെപി അടക്കമുള്ള പാർട്ടികളുടെ പ്രവർത്തകരിൽ നിന്നും സംഘടിത ആക്രമണം നേരിടുന്ന ആഷിഖ് അബുവിന് പിന്തുണയുമായി ഹരീഷ് പേരടി രംഗത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
ആഷിക്കിന്റെ കൂടെ വർക്ക് ചെയ്തത് ഗ്യാങ്സ്റ്റർ എന്ന ഒരു സിനിമയിലാണെന്നും. ഞാനറിയുന്ന ആഷിക്ക് അബു ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പണത്തിന്റെ കാര്യത്തിൽ സത്യസന്ധതയും കൃത്യതയും വെച്ചു പുലർത്തുന്ന ആളാണെന്ന് ആഷിഖിന്റെകൂടെ വർക്ക്ചെയ്ത ഏല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
ഗ്യാങ്സ്റ്റർ എന്ന ഒരു സിനിമയിലാണ് ഞാൻ ആഷിക്കിന്റെ കൂടെ വർക്ക് ചെയ്തത്…ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല… മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്ത ഏല്ലാവർക്കും അറിയാവുന്ന കാര്യമാണ്…പക്ഷെ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു..ആരോപണങ്ങൾ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാൻ അവർ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാൻ വിശ്വസിക്കുന്നു…പിന്നെ ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ …ചുമ്മാ…