
കണ്ണൂർ: ഒന്നര വയസുള്ള പിഞ്ച് കുഞ്ഞിന്റെ മരണത്തില്‍ കുഞ്ഞിന്‍റെ അമ്മ അറസ്റ്റിൽ. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയതെന്ന് അമ്മ ശരണ്യ പൊലീസിനോട് വ്യക്തമാക്കി. പോലീസ് ചോദ്യംചെയ്യലിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
കുട്ടിയുടെ അമ്മയുടെയും അച്ഛന്‍റെയും മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടായിരുന്നു. ഈ വൈരുദ്ധ്യമാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് അന്വോഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കാമുകനും ശരണ്യയുമായീള്ള മെസേജ് സന്ദേശങ്ങള്‍ പൊലീസ് റിക്കവർ ചെയ്തു. സന്ദേശത്തിൽ കുഞ്ഞിനെ ഒഴിവാക്കി വന്നാല്‍ ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു കാമുകനായ യുവാവിന്റെ വാഗ്ദാനം.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്. തലയ്ക്ക് പിന്നിലടിച്ച് കുട്ടിയുടെ കൊലപ്പെടുത്തിയ ശേഷം കടല്‍ത്തീരത്ത് ഉപേക്ഷിച്ചു എന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. ഇന്നാണ് കണ്ണൂര്‍ തയ്യില്‍ ബീച്ചിൽ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലടക്കം തലയ്ക്കു പിന്നിൽ കാണപ്പെട്ട ശക്തമായ ക്ഷതമാണ് മരണത്തിന് കാരണമായതെന്നും പറയുന്നതായും സൂചനയുണ്ട്.