
തിരുവനന്തപുരം: വിമാന യാത്രാ ചിലവ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത. പ്രവാസി മലയാളികൾക്ക് ആശ്വാസമായി കുവൈത്ത് എയർ വേസില്‍ നോര്‍ക്ക ഫെയര്‍ നിലവിൽവന്നു. ഇത് ഗള്‍ഫ് മേഖലയിലടക്കം ജോലി ചെയ്യുന്ന മലയാളികള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
കുവൈറ്റ് എയര്‍വേയ്‌സുമായി നോര്‍ക്ക റൂട്ട്‌സ് ഇതുസംബന്ധിച്ച് പൂർണമായ ധാരണയിൽ എത്തി. കുവൈത്ത് എയര്‍വേയ്‌സ് സെയില്‍സ് മാനേജര്‍ സുധീര്‍ മേത്തയും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണനും തമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ധാരണാപത്രം ഒപ്പുവെച്ചു.
ധാരണ ആയതോടെ കുവൈത്ത് എയര്‍വേയ്‌സിന്റെ വിമാനത്താവളത്തിൽ യാത്രചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് 7% ഇളവ് യാത്രാനിരക്കില്‍ ലഭിക്കും.
നോര്‍ക്ക റൂട്ട്‌സിന്റെ ഐ.ഡി പ്രൂഫ് ഉള്ളവർക്ക് ഈ ആനുകൂല്യം ഫെബ്രുവരി ഇരുപതാം തിയതി മുതൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കുവൈത്ത് എയറിന്റെ വെബ്‌സൈറ്റിലൂടെയും. കമ്പനിയുടെ ഇന്ത്യയിലെ സെയില്‍സ് ഓഫീസുകള്‍ വഴിയുഅ മലയാളികള്‍ക്ക് ടിക്കറ്റ്ബുക്ക് ചെയ്യാം. ആനുകൂല്യങ്ങൾ ലഭിക്കാനായി “നോര്‍ക്ക20” എന്ന പ്രൊമോകോഡും ഉപയോഗിക്കണം. കുടുതല്‍ വിവരങ്ങൾക്ക് ഈ നമ്പറിൽ 1800 425 3939 ഇന്ത്യയിലും, വിദേശത്തുനിന്ന് 00918802012345 ഈ നമ്പറിലും സേവനം ലഭിക്കും.