
തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാനില്ലെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത. പോലീഹിൽ നിന്ന് തോക്കുകളൊന്നും നഷ്ടപ്പെട്ടില്ലെന്നും ഇത് കഴിഞ്ഞ ദിവസം നടന്ന കണക്കെടുപ്പില്‍ വ്യക്തമായതാണെന്നും ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പോലീസിൽ നിന്ന് വെടിയുണ്ടകള്‍ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും. ഉണ്ടകളുടെ കാര്യത്തില്‍ ദീര്‍ഘ കാലത്തെ കണക്കെടുപ്പ് വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
25 തോക്കുകൾ എസ്എപി ബറ്റാലിയനിൽ നിന്ന് കാണാതായതായതായി സിഎജിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ വിശദമായ കണക്കെടുപ്പിൽ 25 തോക്കുകളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. എ.ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിയുടെ മേൽനോട്ടത്തിൽ. ശ്രീജിത്താണ് അന്വേഷണത്തിന് നേതൃത്വം നൽകുക.
കൂടാതെ സി.സി.ടി.വി അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങിയത് ചട്ടങ്ങള്‍ പാലിച്ച് തന്നെയാണെന്നും. കരാര്‍ നല്‍കിയത് കെല്‍ട്രോണ്‍ മുഖേനയാണെന്നും. ആഭ്യന്തര വകുപ്പിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.