
ഇടുക്കി: കോളേജ് പഠനത്തോടൊപ്പം യുണിയൻ പ്രവർത്തനവും. വെെകിട്ട് പഠനശേഷം ജോലിയുമായി മാതൃകയാകുന്ന യുവാവിനെ പരിചയപ്പെടുത്തി. ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് എഴുതിയ ഫെയ്‌സ്‌ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
കഴിഞ്ഞദിവസം രാത്രി അടിമാലിയിൽ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോഴാണ് കൂടെ ഉണ്ടായിരുന്നയാൾ ഭക്ഷണം കൊണ്ടുവന്നു തന്ന യുവാവിനെ പരിചയപ്പെടുത്തിയത്. അടിമാലിയിലെ മാർബസേലിയോസ് കോളേജിലെ ബി.ബി.എ അവസാന വർഷ വിദ്യാർത്ഥിയായ അജ്മൽ. കോളേജിലെ എസ്എഫ്ഐ യൂണിയൻ ചെയർമാനുമാണ്.
വൈകുന്നേരം ക്ലാസ് കഴിയുന്നതോടെ ജോലിക്ക് കയറുന്ന അജ്മൽ വൈകുവോളം കടയിൽ ജോലി ചെയ്താണ് വിട്ടിൽ പോകുന്നതെന്നും സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. യുവാവിനെ കണ്ടപ്പോൾ അഭിമാനവും. ഒപ്പം ഏറെ ആദരവും അജ്മലിനോട് തോന്നിയെന്നും. ഹോട്ടലിലെ തിരക്കിനിടയിൽ പോരാൻ നേരം അജ്മലിനെ ചേർത്തുനിർത്തി ഫോട്ടോയുത്താണ് യാത്ര പറഞ്ഞതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
NEWS Source
https://www.facebook.com/sureshdevikulam/posts/2585951591517126