
ചെന്നൈ: പൗരത്വ നിയമത്തിനെതിരെ ചെന്നെയിൽ മുസ്ലീം സംഘടനകൾ അടക്കമുള്ളവരുടെ നേത്യത്വത്തിൽ വൻ പ്രതിഷേധം. പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ഒരുമിച്ച് തമിഴ്നാട് സെക്രട്ടറിയേറ്റും, കളക്ടറുടെ അടക്കമുള്ള ഓഫീസുകളും വളഞ്ഞു.
പൗരത്വ നിയമത്തിനെതിരെ നിയമ സഭാ സമ്മളനത്തിൽ പ്രമേയം പാസ്സാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എൻആർസി, സിഎഎ, എൻപിആർ എന്നിവയ്ക്കെതിരെ പോസ്റ്ററുകളും കൊടികളുമെന്തിയാണ് പ്രതിഷേധ പ്രകടനം നടന്നത്.
അതേസമയം ചൊവ്വാഴ്ച പ്രതിഷേധക്കാരോട് മദ്രാസ് ഹൈക്കോടതി നിയമസഭയിലേക്ക് മാർച്ച് നടത്തരുതെന്ന് അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വൻ പ്രതിഷേധം നടന്നത്. എന്നാൽ “തങ്ങൾ സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നതെന്ന് പ്രതിഷേധക്കാർ അറിയിച്ചു. തങ്ങൾ നിയമസഭാ അങ്കണത്തിൽ കയറില്ലെന്നും ഇവർ വ്യക്തമാക്കി.”
സ്ഥലത്ത് വൻ സുരക്ഷാ സന്നാഹങ്ങാളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ പോലും വകവയ്ക്കാതെ സംഘടനകൾ പ്രതിഷേധം നടത്തിയത് തമിഴ്നാട് സർക്കാരിനെയടക്കം ഞെട്ടിച്ചിരിക്കുകയാണ്.