
തിരുവനന്തപുരം: പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലെയ്ക്ക് മാറ്റിയതിനുപിന്നാലെ പ്രതികരണവുമായി വാവസുരേഷ് രംഗത്ത്. യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം രംഗത്ത് എത്തിയത്.
തന്നെ സ്നേഹിച്ചവർക്കും തനിക്കായി പ്രാർഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് വാവ സുരേഷ് വ്യക്തമാക്കി. 11ാം തവണയാണ് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്നതെന്നും തന്നെ സഹായിച്ച മെഡിക്കൽ കോളേജിലെ സൂപ്രണ്ടിന് പ്രത്യേക നന്ദി വാവ സുരേഷ് അറിയിച്ചു.
ഇപ്രാവിശ്യം തനിക്കുകിട്ടിയ ട്രീറ്റ്മെന്റ് എന്താ പറയൂക ജീവിതത്തിൽ ഇന്നുവരെ കിട്ടിയിട്ടില്ലാത്ത അത്രയും ഫെസിലിറ്റിസ് തനിക്ക് മെഡിക്കൽ കോളജിൽ നൽകിയെന്നും. സത്യം പറഞ്ഞാൽ നമ്മടെ ആരോഗ്യവകുപ്പ് അല്ലെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇത്രയും വളർന്നു എന്ന് പറഞ്ഞപ്പോൾ പലരും കളയക്കിയതായും. പക്ഷേ ഇപ്രാവിശ്യമത് ഞാൻ അനുഭവിച്ചെന്നും. നമ്മുടെ മെഡിക്കൽ കോളേജ് ഇത്രയും നല്ലൊരു ട്രീറ്റ്മെന്റ് എനിക്ക് തന്നതായും വാവസുരേഷ് വീഡിയോയിലൂടെ വ്യക്തമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ചിരുന്നതായും. ചികിത്സ സൗജന്യമാക്കിയതായി പറഞ്ഞതായും വാവ വീഡിയോയിലൂടെ വ്യക്തമാക്കി.
കൂടാതെ ചികിത്സ ഡോക്ടർമാർക്കും, നഴ്സുമാർക്കും തന്നെ പരിചരിച്ച എല്ലാ ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഞാനൊരു വിഐപി അല്ലെങ്കിലും തനിക്ക് മെഡിക്കൽ കോളേജിൽ വിഐപി ചികിത്സയാണ് ലഭിച്ചതെന്നും. വളരെയധികം നന്ദിയുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു. പത്തനംതിട്ടയിലെ ഇടത്തറയിൽ കിണറ്റിൽ നിന്ന് അണലിയെ പിടികൂടുന്നതിനിടെയാണ് വാവാ സുരേഷിന് കടിയേറ്റത്.