
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ-സംസ്ഥാന റോഡരികിൽ 12000 ജോഡി ശുചിമുറികൾ പണിയാൻ സർക്കാർ തീരുമാനം. ഇതിനായി മൂന്നുസെന്‍റ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാൻ തീരുമാനിച്ചു. മന്ത്രിസഭായോഗമാണ് നിർണായക തീരുമാനം എടുത്തത്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി സംസ്ഥാനത്ത് 12,000 ജോഡി പൊതു ടോയ്‌ലറ്റുകൾ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. സംസ്ഥാന ദേശീയ പാതയോരത്ത് പൊതു ടോയ്‌ലറ്റുകളുടെ അഭാവം യാത്ര ചെയ്യുന്ന സ്ത്രീകൾ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്‍റെയും സഹകരണ സ്ഥാപനങ്ങളുടെയുമടക്കം ഭൂമി ഇതിനായി പ്രയോജനപ്പെടുത്താനും സർക്കാർ നോക്കുന്നൂണ്ട്.
സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്‍റെയും, സഹകരണ സ്ഥാപനങ്ങളുടെയും അടക്കം ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും.
സാധ്യതയുള്ള സ്ഥലത്ത് ശുചിമുറികളോടൊപ്പം യാത്രകളിൽ ഉപാകാരപെടുന്ന അവിശ്യ സാധനങ്ങൾ വില്‍ക്കുന്ന ചെറുബാങ്കുകളും ലഘു ഭക്ഷണശാലയു. തുടങ്ങാനാണ് നീക്കം. ശുചിമുറികളുടെ നിർമാണവും തുടർന്നുള്ള പരിപാലനത്തിന്റേയും ചിലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കേണ്ടി വരും.