
അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ അഹമ്മദാബാദിൽ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിൽ ജീവിക്കുന്നവരടക്കം താമസിക്കുന്ന ചേരികൾ. മതിൽ കെട്ടി മറയ്ക്കുന്ന വാർത്ത ദേശീയതലത്തിൽ ചർച്ചയായതിന് പിന്നാലെ. വികസനത്തിന്റെ അവസാനവാക്കെന്ന് ബിജെപി നേതാക്കൾ ഇന്നും ഉയർത്തിക്കാട്ടുന്ന ഗുജറാത്തിലെ ചേരികളുടെ നേർചിത്രം തുറന്നു കാട്ടി തിരുവനന്തപുരത്തെ മനുഷ്യാവകാശ പ്രവർത്തക അശ്വതി ജ്വാല.
ചേരികൾ മതിൽ കെട്ടി മറയ്ക്കുന്നെന്ന വാർത്ത മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞാണ് അശ്വതി സ്ഥലത്തെത്തിയത്. പ്രതിഷേധ സൂചകമായി നിരാഹാര സമരം ആരംഭിക്കാൻ പോലീസിന്റെ അനുമതി തേടിയെങ്കിലും പോലീസ് അനുമതി നിഷേധിച്ചതായാണ് സൂചന.
അതേസമയം സംഭവസ്ഥലത്തിന്റെ നേർചിത്രം തുറന്നു കാട്ടി അശ്വതി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരിക്കുകയാണ്. യാതൊരു വിധ ശുചിത്വമോ. നല്ല കുടിവെള്ളമോ ഇല്ലാത്ത അവസ്ഥയാണ് ജനങ്ങൾ തിങ്ങി പാർക്കുന്ന ചേരിയിൽ. ആവിശ്യത്തിന് വെള്ളം പോലുമില്ലെന്നും വീഡിയോയിൽ ചിലർ വ്യക്തമാക്കുന്നുണ്ട്. ചേരിയിലെ കൂടുതൽ ആളുകളും നിരക്ഷരരാണ്.
അയ്യായിരത്തോളം ആളുകൾ താമസിക്കുന്ന ചേരിയിൽ രണ്ടായിരം വീടുകൾ മാത്രമാണ് ഉള്ളതെന്നും അതെല്ലാം തന്നെ കുടിലുകളാണെന്നും വീഡിയോയിൽ താമസാക്കാരനായ വ്യക്തി പറയുന്നുണ്ട്. മണ്ണിലാണ് ഓരോ വീടിന്റെയും തറ അടക്കം പണിതിരിക്കുന്നത്. പുതിയതായി പണിയുന്ന വീടിന്റെ ഭാഗങ്ങളും വീഡിയോയിൽ അശ്വതി കാട്ടുന്നുണ്ട് മൺകട്ടകൾ സിമന്റ് ചേർത്തുറപ്പിച്ചാണ് വീട് പണിയുന്നത്. നമ്മുടെ നാട്ടിലെയൊരു പശു തൊഴുത്തിന്റെ അത്രപോലും ഉറപ്പില്ലാത്ത കുടിലുകളിലാണ് ഓരോ ആളുകളും പുഴുക്കളെ പോലെ കഴിയുന്നത്.