
കൊച്ചി: കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ. കണക്കുകൾ അക്കമിട്ട് നിരത്തി പ്രതികരണവുമായി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികൾ. ഷഹബാസ് അമൻ, ആഷിക് അബു, സിത്താര കൃഷ്ണകുമാർ, ബിജിബാൽ അടക്കമുള്ളവരാണ് ഫേസ്ബുക്ക് ലെെവിലൂടെ രംഗത്തെത്തിയത്.
വർഷം തോറും കൊച്ചിയിൽ ഒരു അന്താരാഷ്ട്ര സംഗീത മേള നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് കെ.എം.എഫ് രൂപപ്പെട്ടതെന്ന് സംഗീത സംവിധായകൻ ബിജിപാൽ വ്യക്തമാക്കി. ഒരു രൂപപോലും പ്രതിഫലമായി ചോദിക്കാതെ അതിന്റെ ഭാഗമായാണ് നിരവധി സംഗീതജ്ഞർ പരിപാടിയിൽ എത്തിച്ചേർന്നത്. ഫണ്ട് റൈസിങ് പ്രോഗ്രാമെന്നുതന്നെ സംഗീത പരിപാടിയെ വിശഷേിപ്പിക്കാമെന്നും ബിജിബാൽ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.
karunakochi.in എന്ന തങ്ങളുടെ വെബ്സൈറ്റ് വഴി പരിപാടിയുടെ കണക്കുകളും മറ്റ് പൂർണമായ വിവരങ്ങളും പുറത്തുവിട്ടിട്ട്. കലാപരമായി വിജയമായിരുന്നു പരിപാടിയെന്നും ബിജിപാൽ വ്യക്തമാക്കി. അതേസമയം സാമ്പത്തികമായി പരിപാടി പരാജയപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഗീത നിശയ്ക്കായി ആകേ ചിലാവായത് 23 ലക്ഷം രൂപയാണ്.
പ്രമുഖ കലാകാരൻമാരല്ലാത്ത. പരിപാടി അവതരിപ്പിച്ച സാധാരണ വാദ്യ കലാകാരൻമാർക്കും ഗിറ്റാറിസ്റ്റുകളും പോലുള്ളവർക്ക് പ്രതിഫലം നല്കേണ്ടതുണ്ടായിരുന്നെന്നും സംഘാടകസമിതി വ്യക്തമാക്കി. ഭക്ഷണം, താമസം, യാത്രാ ച്ചിലവ്, സെറ്റ് അവതാരകർക്ക്, പ്രൊപ്പർട്ടികൾക്കുള്ള ചിലവ്, പരിപാടി ചിത്രീകരിച്ച ക്യാമറടീമിനടക്കം പ്രതിഫലം നൽകണമായിരുന്നു. ചിലവായ 23 ലക്ഷം രൂപയിൽ ഇനിയും 2 ലക്ഷത്തോളം രൂപ കൊടുക്കാനുണ്ടെന്നും ബിജിബാൽ വ്യക്തമാക്കി.
ഈ പണം മ്യൂസിക് ഫൗണ്ടേഷൻ അംഗങ്ങൾ തന്നെ സ്വരൂപിച്ച് കൊടുത്തു തീർക്കേണ്ടതുണ്ടെന്നും. കടങ്ങൾ തീർത്ത ശേഷം മാർച്ചുമാസം അവസാനത്തോടെ സി.എം.ഡി.ആർ.എഫിലേക്ക് തുക കൈമാറാമെന്നായിരുന്നു നിശ്ചയിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടയിലാണ് തട്ടിപ്പു കാണിക്കുകയാണെന്ന ആരോപണവുമായി ചിലർ രംഗത്തുവന്നതെന്നും ബിജിബാൽ പറഞ്ഞു.
പരിപാടിയുടെ ടിക്കറ്റ് ബുക്ക് മൈഷോ, ടിക്കറ്റ്കളക്ടർ, അടക്കമുള്ള ഓൺലൈൻ ആപ്പ് വഴിയാണ് വിറ്റത്. കൃത്യമായ വിവരം വെബ്സറ്റിലുണ്ടെന്നും ബിജിപാൽ വ്യക്തമാക്കി. 500, 1500, 2500, 5000 രൂപയുടെ അടക്കം ടിക്കറ്റുകളാണ് പരിപാടിയ്ക്ക് ഉണ്ടായിരുന്നത്.
908 ടിക്കറ്റുകൾ വിറ്റു അതിൽ നിന്ന് ലഭിച്ച വരുമാനം 7,35500 രൂപയാണ്. കൗണ്ടർ വഴി വിറ്റ ടിക്കറ്റിന്റെ തുക 39000 രൂപയും അടക്കം. ആകെ 7,74,500 രൂപയാണ് വരവ്. 18 % GST 1% ഫ്ലഡ്സെസും, ബാങ്ക്ചാർജ് 2ശതമാനം കുറച്ചാൽ ആകെ ലഭിച്ച തുക 6,21,936 രൂപയാണ്. 6, 22,000 രൂപ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നെന്നും. 4000 പേർ പങ്കെടുത്ത പരിപാടിയിൽ. മൂവായിരംപേരും സൗജന്യ പാസിലാണ് പരിപാടി കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights : music foundation facebook live