
ബംഗലൂർ: തമിഴ്നാട്ടിലെ അവിനാശിയിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നിരവധി മരണം. ഏകദേശം 20 അടുത്ത് ആളുകൾ മരിച്ചതായാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മരിച്ചവരിൽ കൂടുതലും മലയാളികളാണ്. എറണാകുളത്തേക്ക് വന്ന സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ചാണ് കേരളത്തേയും തമിഴ് നാടിനേയും നടക്കൂകിയ അപകടം ഉണ്ടായത്.
കെഎസ്ആരടിസി ബസിന്റെ ഡ്രൈവർ മലയാളികളിയായ പെരുമ്പാവൂർ സ്വദേശിയാണെന്നാണ് റിപ്പോർട്ടുകൾ. കണ്ടക്ടർ പിറവം സ്വദേശിയുമാണ്. വാർത്ത പുറത്തുവന്നതിന് പിന്നാലെ മന്ത്രി വി.എസ് സുനില്‍കുമാറും, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും അവിനാശിയിലേക്ക് തിരിച്ചിട്ടുണ്ട്. എത്രയും വേഗം മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
അതേസമയം അപകടത്തില്‍ മരണപ്പെട്ടവരുടെ മ്യതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജില്ലാ കലക്ടർ വിജയ കാര്‍ത്തികേയന്‍ വ്യക്തമാക്കി. പരിക്കേറ്റവര്‍ക്കടക്കം ചികിത്സ വേണ്ടരീതിയിൽ തന്നെ നല്‍കുന്നുണ്ടെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു
Help Desk 👇👇