
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിയുമായ വി.എസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് തുടരുന്നു.
ഡി.വൈ.എസ്.പി അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. വിജിലൻസിന്റെ പ്രത്യേക സെല്ലാണ് റെയിഡിന് എത്തിയത്.
കഴിഞ്ഞ ദിവസം ശിവകുമാറിനെ ഒന്നാം പ്രതിയാക്കി അനധികൃത സ്വത്ത് സമ്പാദനകേസിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. ശിവകുമാറിന്റെ വസതിയിൽ കൂടാതെ കേസിലെ മറ്റ് പ്രതികളായവലുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
ശാന്തിവിള രാജേന്ദ്രന്‍ കേസിലെ രണ്ടാം പ്രതി ഇദ്ദേഹം പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. ശിവകുമാറിന്റെ ഡ്രൈവര്‍ ഷൈജു, സുഹൃത്ത് ഹരികുമാര്‍ എന്നിവരാണ് മറ്റുപ്രതികള്‍.
ശിവകുമാര്‍ പാര്‍ലമെന്റേറിയൻ അംഗമായിരുന്ന സമയം മുതല്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഇതിലാണ് കേസെടുത്തതും. ശിവകുമാര്‍ ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചതിന് തെളിവുള്ളതായും വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് ശാന്തിവിള രാജേന്ദ്രന്റെ പേരിലാണ് ഇടപാടുകള്‍ കൂടുതലും നടന്നതെന്നും. സ്വകാര്യ ആശുപത്രിയുടെയടക്കം ഉടമസ്ഥാ അവകാശം ബിനാമിയുടെ പേരില്‍ സ്വന്തമാക്കിയതായും ആരോപണം ഉണ്ട്.