
തിരുവനന്തപുരം: കോയമ്പത്തൂരിലെ വാഹനാപകടം പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യ സഹായമടക്കം നല്‍കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. എത്രയും വേഗം മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ കേരളത്തിൽ എത്തിക്കാനും പാലക്കാട് ജില്ലാ കലക്ടര്‍ക്കും ബന്ധപട്ട ഉദ്ധ്യോഗസ്ഥർക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് നടിനെ നടുക്കിയ അപകടത്തില്‍പ്പെട്ടത്. തിരുപ്പൂര്‍ ജില്ലാകലക്ടറുമായും തമിഴ്‌നാട് സര്‍ക്കാരുമായും സഹകരിച്ച് എല്ലാ നടപടികളും കൈക്കൊള്ളും
അതേസമയം മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തമിഴ് നാട് കളക്ടർ വ്യക്തമാക്കി. ഹെൽപ് ഡസ്ക് അടക്കം തുറന്നിട്ടുണ്ട്. വിശദമായി അന്വേഷണം നടത്തി അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി എംഡിയോട് മന്ത്രി ശശീന്ദ്രന്‍ നിര്‍ദേശിച്ചിട്ടുണ്ട്.