
തിരുവനന്തപുരം: കേരളത്തെ നടക്കിയ ബസ് അപകടത്തിൽ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും മാതൃകാ സേവനത്തിന് സോഷ്യൽ മീഡിയയിലടക്കം കയ്യടി നേടിയവർ. യാത്രക്കിടെ അസുഖം വന്ന യാത്രക്കാരിയെ ആശുപത്രിയില്‍ എത്തിക്കുകയും ബന്ധുക്കള്‍ സ്ഥലത്ത് വരുന്നവരെ കൂട്ടിരിക്കുകയും ചെയ്തവരാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരായ ഗിരീഷും.ബൈജുവും, അന്ന് കെഎസ്ആർടിസിയുടെ എംഡിയായിരുന്ന ടോമിൻ ജെ തച്ചങ്കരി ഇരുവർക്കും അഭിനന്ദനക്കത്ത് കൈമാറുകയും ചെയ്തിരുന്നു.
ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 2018ലാണ് പ്രസ്തുത സംഭവം നടന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കവിതയെന്ന യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാനായി ബസ് തിരിച്ചു വിട്ടതും. രോഗിയെ ആശുപത്രിയിൽ തനിച്ചാക്കി പോരാതെ ബന്ധുക്കളെത്തും വരെ ആശുപത്രിയിൽ കൂട്ടിരുന്നത്. ഡ്രൈവര്‍ കംകണ്ടക്ടറായ ബൈജുവാണ് അന്നത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ അഭിനന്ദനം അറിയിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു.
അപകടത്തില്‍ മരണപട്ട ഡ്രൈവർ ഗിരീഷ് 44. വളയൻചിറങ്ങര സ്വദേശിയാണ്. ഭാര്യ സ്മിത. മകൾ ദേവിക. മരണപ്പെട്ട ബൈജു പിറവം വെളിയനാട് സ്വദേശിയാണ്. ഭാര്യകവിത ആശുപത്രിയിൽ നഴ്‌സാണ്. മകള്‍ ബബിത വിദ്യാര്‍ത്ഥിയാണ്. മരണമടഞ്ഞവരുടെ വിയോഗത്തില്‍ ടോമിൻ തച്ചങ്കരിയും. മുഖ്യമന്ത്രി പിണറായി വിജയനും അടക്കം നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.