
തിരുവനന്തപുരം: വീട്ടിൽ കഴിയുന്ന മുൻ കേരള മുഖ്യമന്ത്രി വി.സ്.അച്യുതാനന്ദനെ കാണാൻ
കവടിയാറിലെ വസതിയിൽ പിണറായി വിജയനെത്തി. ഉച്ചക്കാണ് പിണറായി വിജയൻ വിഎസിന്‍റെ വസതിയിൽ എത്തിയത്. കുറച്ചു നേരം മുഖ്യമന്ത്രി വിജയൻ വി.എസിന്‍റെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
ഫിസിയോ തറാപ്പി കഴിഞ്ഞുള്ള വിശ്രമിക്കുകയായിരുന്നു പിണറായി എത്തുമ്പോൾ വിഎസ്. വിഎസുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പിണറായി വിജയൻ. വിഎസിന്റെ മകൻ ആരുൺകുമാറിനോട് ആരോഗ്യക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. അൽപം നേരം ചിലവഴിച്ച ശേഷമാണ് വീട്ടിൽ നിന്നും മടങ്ങിയത്.
കഴിഞ്ഞ ദിവസം സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തിരുവനന്തപുരത്തെത്തി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ കഴിയുന്ന വിഎസിന് ഉടൻ തന്നെ പൊതുപരിപാടിയിൽ സജീവമാകാൻ ആകുമെന്നാണ് പ്രതീക്ഷ.