
തിരുവനന്തപുരം: കണ്ടെയ്‌നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപവീതം ധനസഹായം നല്‍കാൻ തീരുമാനം.
അടിയന്തിരമായി ധനസഹായമായി 2 ലക്ഷം രൂപ നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ബാക്കി തുക പിന്നീടുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മരണപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബത്തിന് 30 ലക്ഷം രൂപയു. നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ഇന്‍ഷുറന്‍സ് തുകയാണ് നൽകുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കെഎസ്ആര്‍ടിസി ബസ് അവിനാശിയില്‍ വെച്ച് അപകടത്തില്‍ പെട്ടത്. 19 പേരാണ് മൊത്തം മരണപ്പെട്ടത്. അതിൽ 18 പേരും മലയാളികളാണ്. കൂടുതൽ ആളുകളും എറണാകുളം സ്വദേശികളാണ്. പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, എന്നി സ്ഥലങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.