
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദത്തിൽ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വിഎസ് ശിവകുമാർ. പ്രസ്തുത കേസ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എംഎൽഎ വ്യക്തമാക്കി. തന്റെ വീട്ടിൽ നടന്ന വിജിലന്‍സ് റെയ്ഡില്‍ അനധികൃതമായൊന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്നലെയാണ് അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്‍റെ വീട്ടിൽ വിജിലന്സ് റെയിഡ് നടത്തിയത്. പതിനാല് മണിക്കൂറോളം ആണ് റെയിഡ് തുടർന്നത്.
ഇടപാടുകളും നിക്ഷേപങ്ങളും സംബന്ധിച്ച എല്ലാ രേഖകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം, ആരോഗ്യം, എന്നി മേഖലകളിൽ മന്ത്രിയായിരിക്കെ ബിനാമി പേരുകളിൽ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൂട്ടു പ്രതികളായവരുടെ വീടുകളിലും വിജിലൻസ് റെയ്ഡ് നടന്നു.
പ്രതിപട്ടികയിലുള്ള എൻഎസ് ഹരികുമാർ, ഡ്രൈവർ ഷൈജു ഹരൻ, എംഎസ്.രാജേന്ദ്രൻ എന്നിവരുടെ വീട്ടിലും ഒരേസമയം വിജിലൻസ് സംഘം പരിശോധന നടത്തി. ഇവരുടെ ബാങ്ക് രേഖകൾ, ലോക്കർ രേഖകൾ. സ്വത്ത് സമ്പന്തിച്ച വിവരങ്ങളടക്കം. പ്രതികളായ ഇവർ തമ്മിലുള്ള ഇടപാടുകളും
കണ്ടെത്താനിയിരുന്നു ഇന്നലത്തെ പരിശോധന.