
തിരുവനന്തപുരം: സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവർക്ക് വിടു വയ്ക്കാൻ തന്റെ പേരിലുള്ള ഇരുപത്തിയഞ്ച് സെന്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നെടുമങ്ങാട് സ്വദേശി അപ്പുക്കുട്ടൻ നായർ.
നെടുമങ്ങാട്ടെ ഉഴമലയ്ക്കൽ വില്ലേജിലുള്ള 25 സെന്റ് സ്ഥലമാണ്. അവനവഞ്ചേരി നിത ഭവനിൽ അപ്പുക്കുട്ടൻ നായർ വീടില്ലാത്തവർക്ക് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഭാര്യ സുകുമാരിയോടപ്പം എത്തിയാണ് ഭൂമിയുടെ രേഖകൾ കെെമാറിയത്.
കേരളത്തിൽ പെയ്തൊഴിഞ്ഞ പ്രളയത്തിന് ശേഷം നിരവധി ആളുകൾ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്കായി വീട് നിർമിച്ചു നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണവും ഭൂമിയും അടക്കം മുമ്പും നൽകിയിട്ടുണ്ട്. ആ മാതൃക പിന്തുടർന്നാന് ഇദ്ദേഹവും രംഗത്തെത്തിയത്.